Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃക്ക മാറ്റിവെക്കാൻ നൗഫലിന് സുമനസുകളുടെ സഹായം വേണം

text_fields
bookmark_border
വൃക്ക മാറ്റിവെക്കാൻ നൗഫലിന് സുമനസുകളുടെ സഹായം വേണം
cancel

വെള്ളിമാട്കുന്ന്: ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ചികിൽസാസഹായം തേടുന്നു. വെള്ളിമാട്കുന്ന് നൗഷത്ത് മഹലിൽ നൗഫൽ (42) ആണ് ഗുരുതരാവസ്ഥയിലായത് . ജീവൻ രക്ഷിക്കാനുള്ള ഏകമാർഗ്ഗം എത്രയും പെട്ടന്ന് വ്യക്ക മാറ്റിവക്കലാണന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നൗഫലിന്റെ കുടുംബം രോഗം വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ലക്ഷങ്ങൾ ചെലവു വരുന്ന വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത് കുടുംബത്തിന് സാധിക്കാത്ത കാര്യമാണ്. ചികിൽസാ സഹായത്തിനായി കൗൺസിലർ ടി.കെ. ചന്ദ്രൻ ചെയർമാൻ, പി. ജയശ്രീ കൺവീനർ മോഹനൻ പുതിയോട്ടിൽ ട്രഷറർ എന്നിവർ ഭാരവാഹികളായി നാട്ടുകാർ ചികിൽസാ സഹായ കമ്മറ്റി രൂപവത്കരിച്ച് പ്രവർ ത്തനമാരംഭിച്ചിരിക്കുകയാണ്.

സഹായം നൽകുന്നവർ കനറാ ബാങ്കിന്റെ വെള്ളിമാട്കുന്ന് ശാഖയിലേക്ക് അയക്കണം അക്കൗണ്ട് നമ്പർ AC NO: 110077834415, IFSC: CNRB 0000839. ഗൂഗിൾ പെ നമ്പർ7356471789

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story