പലിശ രഹിത മൈക്രോ ഫിനാൻസ് ദേശീയ സെമിനാർ 19 മുതൽ
text_fieldsകോഴിക്കോട്: ഇൻഫാക് സസ്റ്റെയിനബിൾ ഡവലപ്മെൻറ് സൊസൈറ്റി കേരളയും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ടും സംയുകതമായി സംഘടിപ്പിക്കുന്ന പലിശരഹിത മൈക്രോ ഫിനാൻസ് ദേശീയ സെമിനാർ ഒക്ടോബർ 19, 20 തീയതികളിൽ വാഴയൂർ സാഫി കാമ്പസിൽ നടക്കും. ‘പലിശരഹിത മൈേക്രാ ഫിനാൻസും സുസ്ഥിര വികസനവും’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സെമിനാർ പ്രമുഖ മൈക്രോ ഫിനാൻസ് വിദഗ്ധനും ന്യൂഡൽഹി രാജീവ്ഗാന്ധി ഫൗണ്ടേണ്ടഷൻ സി.ഇ.ഒയുമായ വിജയ് മഹാജൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോ ഒാപറേറ്റീവ് മേഖലയിലും എൻ.ജി.ഒ മേഖലയിലും പ്രവർത്തിക്കുന്ന മൈേക്രാഫിനാൻസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ അക്കാദമിക തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വിവിധ മാതൃകകൾ രാജ്യത്തിന് പരിചയപ്പെടുത്തുന്നതിനുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
19 ന് രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി. മുജീബ് റാൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ടി. സിദ്ദീഖ് എം.എൽ. എ, ഒ.അബ്ദുറഹ്മാൻ, എച്ച്. അബ്ദുറഖീബ് (ചെന്നൈ) തുടങ്ങിയവർ പങ്കെടുക്കും. സുരേഷ് കൃഷ്ണ (ബാംഗ്ലൂർ), പ്രണയ് ഭാർഗവ (ഹൈദരാബാദ്), ഡോ. ഷാരീഖ് നിസാർ (മുംബൈ), ഡോ. എ.എ ഫൈസി (ബിഹാർ), ഡോ. ഇർഷാദ് (മുംബൈ), ഡോ. കെ. ജാഫർ (മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ്), ഉസാമ ഖാൻ (ന്യൂഡൽഹി), ഇഖ്ബാൽ ഹുസൈൻ (ഹൈദരാബാദ്) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംവദിക്കും.
20ന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം നടക്കും. വാർത്തസമ്മേളനത്തിൽ സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ പ്രഫ. ഇമ്പിച്ചിക്കോയ, ഇൻഫാക് ചെയർമാൻ ഡോ. മുഹമ്മദ് പാലത്ത്, സെമിനാർ കോഓഡിനേറ്റർ ഡോ. ഷബീബ് ഖാൻ, ഇൻഫാക് വൈസ് ചെയർമാൻ ടി. കെ. ഹുസൈൻ, ജന. സെക്രട്ടറി സി.പി. ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

