യാത്രക്കാരുടെ നടുവൊടിച്ച് ദേശീയപാതയിലെ കുഴികൾ
text_fieldsദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്ത് ദേശീയപാത തകർന്നനിലയിൽ
പയ്യോളി: ദേശീയപാതയിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. പെരുമാൾപുരം ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തെ ദേശീയപാതയിലാണ് കുഴികൾ രൂപപ്പെട്ട് റോഡ് പൂർണമായും തകർന്നിരിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തി നടക്കുന്നതുമൂലം ഇവിടെ നിലവിലെ റോഡിന്റെ ഒരു ഭാഗത്ത് വീതി കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം കുഴികൾ രൂപപ്പെട്ട് റോഡ് തകർച്ചയും സംഭവിച്ചിരിക്കുകയാണ്. അമ്പതു മീറ്ററോളം നീളത്തിൽ മാസങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടും വെയിൽ വന്നാൽ പരിസരമാകെ പൊടിയിൽ മുങ്ങുകയും ചെയ്യും.
സമാനമായ രീതിയിൽ അയനിക്കാട് പള്ളിക്ക് സമീപത്തെ ദേശീയപാതയിലൂടെയുള്ള യാത്രയും ഏറെ ദുരിതമയമാണ്. ഇവിടെ ചില ഭാഗത്ത് താത്ക്കാലികമായി കുഴിയടച്ചെങ്കിലും പൂർണമാക്കിയിട്ടില്ല. കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ടാറിൽ നിർമിച്ച റോഡിലെ കുഴിയടക്കുന്നതും പ്രഹസനമാവുന്നുണ്ട്.
കോൺക്രീറ്റ് ചെയ്താൽ മണിക്കൂറുകൾക്കുശേഷം കല്ലും സിമന്റും അടർന്ന് പഴയ അവസ്ഥയിലാവുകയും ചെയ്യുന്നുണ്ട്. നന്തി മേൽപാലത്തിലും തിക്കോടി, ഇരിങ്ങൽ എന്നിവിടങ്ങളിലും കുഴികളുണ്ട്. അടിപ്പാത നിർമാണം നടക്കുന്ന മൂരാട് ഓയിൽ മിൽ ജങ്ഷനിൽ റോഡിലെ കുഴിയോെടാപ്പം പരിസരം വീണ്ടും പൊടിയിൽ മുങ്ങുന്ന അവസ്ഥയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

