ദേശീയപാത വികസനം; പെരുവാട്ടുംതാഴെ മേൽപാലം നിർമാണം പുരോഗമിക്കുന്നു
text_fieldsവടകര പെരുവാട്ടും താഴെ മേൽപാലം പണിപുരോഗമിക്കുന്ന ഭാഗം
വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര നഗരത്തോട് ചേർന്ന് പെരുവാട്ടുംതാഴെ മേൽപാലം പണി പുരോഗമിക്കുന്നു. മേൽപാലത്തിന്റ നിർമാണ ചുമതല വാഗഡ് കമ്പനിക്കാണ്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാത രണ്ടായി ഭാഗിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ടൗണിൽ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം മൂന്ന് മേൽപാലങ്ങളും രണ്ട് അടിപ്പാതയുമാണുള്ളത്. പെരുവാട്ടുംതാഴ, അടക്കാത്തെരുവ്, പുതിയസ്റ്റാൻഡ് ജങ്ഷനുകളിലാണ് മേൽപാലം നിർമിക്കുന്നത്. കരിമ്പനപാലത്തും ലിങ്ക് റോഡിലുമാണ് അടിപ്പാതകൾ നിർമിക്കുന്നത്. കരിമ്പനപ്പാലത്ത് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ടൗണിനോട് ചേർന്ന് ഏറ്റെടുത്ത കെട്ടിടങ്ങൾ ഏറിയ ഭാഗവും പൊളിച്ചുമാറ്റിയിട്ടുണ്ട്. പെരുവാട്ടുംതാഴെ പാത നിർമാണവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ചില സമയങ്ങളിൽ ഏറെനേരം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുമുണ്ട്. ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ രണ്ടാം റീച്ചിൽ ഉൾപ്പെട്ട അഴിയൂരിൽ പരാതികളുടെ പ്രളയമാണ്. കൂറ്റൻ മതിൽ നിർമാണവും സർവിസ് റോഡിന്റെ അഭാവവും യാത്ര തടസ്സപ്പെടുത്തുന്ന അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിന് കെ.കെ. രമ എം.എൽ.എ യുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

