Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightനരിക്കുനി ടൗണിൽ...

നരിക്കുനി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷം: പൊറുതിമുട്ടി ജനം

text_fields
bookmark_border
നരിക്കുനി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷം: പൊറുതിമുട്ടി ജനം
cancel
camera_alt

ന​രി​ക്കു​നി-​ന​ന്മ​ണ്ട റോ​ഡി​ൽ താ​വ​ളം ഉ​റ​പ്പി​ച്ച തെ​രു​വ് നാ​യ്ക്ക​ൾ

നരിക്കുനി: ടൗണിൽ തെരുവ് നായ്ക്കളുടെ വിഹാരം സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാരെ ഭീതിയിലാഴ്‌ത്തുന്നു. നന്മണ്ട റോഡ്, പൂനൂർ റോഡ്, കുമാരസ്വാമി റോഡ്, ആശുപത്രി ക്വാർട്ടേഴ്സ് പരിസരം ബസ് സ്റ്റാൻഡിന്റെ പിറകുവശം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രം.

ഹയർസെക്കൻഡറി സ്കൂളും യു.പി സ്കൂളും കൂടാതെ ഒട്ടനവധി ട്യൂഷൻ സ്ഥാപനങ്ങളും നരിക്കുനിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേക്കെത്തുന്ന വിദ്യാർഥികൾ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം വ്യാപാരിയെ തെരുവുനായ് കടിച്ചത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

രാവിലെ പത്രക്കെട്ട് എടുക്കാൻവരുന്ന ഏജന്റുമാരും ആരാധനാലയങ്ങളിൽ പോകുന്നവരും ഭീതിയിലാണ്. ഇരുചക്രവാഹനക്കാരുടെ പിറകെ ഓടി അപകടം വരുത്തുന്ന പ്രവണതയും കൂടുന്നു.

നന്മണ്ട റോഡിൽ എ.ടി.എമ്മിന് ചുവടെയാണ് നായ്ക്കളുടെ താവളം. ഇത് എ.ടി.എമ്മിൽ വരുന്നവർക്ക് ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogmenace
News Summary - street dogs in Narikuni Town
Next Story