Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightഇർഫാൻ അലിയുടെ...

ഇർഫാൻ അലിയുടെ സാഹസികതയിൽ നദക്ക് രണ്ടാം ജന്മം

text_fields
bookmark_border
ഇർഫാൻ അലിയുടെ സാഹസികതയിൽ നദക്ക് രണ്ടാം ജന്മം
cancel

നരിക്കുനി: കൂട്ടുകാരികളോടൊപ്പം വീട്ടിനടുത്തുള്ള മൂന്നാം പുഴ തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട പെൺകുട്ടിയെ പ്ലസ്​ ടു വിദ്യാർഥി രക്ഷിച്ചു. മടവൂർ കണിയാടത്ത് നദയാണ്​ ഒഴുക്കിൽ പെട്ടത്. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്​കൂളിലെ പ്ലസ് ​ടു വിദ്യാർഥി മേലെ തെക്കേടത്ത് ഇർഫാൻ അലി തോട്ടിലേക്ക്​ ചാടി രക്ഷിക്കുകയായിരുന്നു.

സമീപത്ത്് വസ്​ത്രം അലക്കിക്കൊണ്ടിരുന്ന സ്​ത്രീകൾ ഷാളുകളും മറ്റും ഇട്ടുകൊടുത്തെങ്കിലും പിടികിട്ടിയിരുന്നില്ല. അതിനിടയിലാണ് തോടിന് സമീപം മാതാവ്​ അലക്കിയിട്ട വസ്​ത്രങ്ങൾ എടുത്തുകൊണ്ടുപോകാൻ വന്ന ഇർഫാൻ ഇവിടെ എത്തിയത്​. മൊബൈൽ ഫോണും മറ്റും കീശയിലിരിക്കെത്തന്നെ ഒന്നും ആലോചിക്കാതെ ഇർഫാൻ പുഴയിലേക്ക് എടുത്തുചാടി നദയെ മുടി പിടിച്ചുവലിച്ച് കരക്കെത്തിക്കുകയായിരുന്നു.

ഒന്നരയാൾ പൊക്കത്തിൽ ആഴവും നല്ല ഒഴുക്കുമുള്ള സ്​ഥലത്താണ്​ പ്ലസ്​ ടു വിദ്യാർഥിനിയായ നദ ഒഴുക്കിൽ പെട്ടത്​. ​തോടിനടുത്തുതന്നെ വീടായതുകൊണ്ട് നന്നായി നീന്തൽ പരിശീലനം നേടിയതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തിലാണ് ഇർഫാൻ. മടവൂർ പഞ്ചാത്ത് മുസ്​ലിം ലീഗ് കമ്മിറ്റി, ഡി.വൈ.എഫ്.ഐ മടവൂർ പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയവർ ഇർഫാനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NadarescueadventureIrfan Ali
Next Story