Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightനരിക്കുനിയിൽ...

നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണം; പതിമൂന്നര പവൻ കവർന്നു

text_fields
bookmark_border
നരിക്കുനിയിൽ ജ്വല്ലറിയിൽ മോഷണം; പതിമൂന്നര പവൻ കവർന്നു
cancel
camera_alt

നരിക്കുനി റെയിൻബൊ ജ്വല്ലറിയിൽ മോഷണം നടന്നതിനെ തുടർന്ന്്് വിരലടയാള വിദഗ്​ധർ പരിശോധന നടത്തുന്നു

നരിക്കുനി: നരിക്കുനി അങ്ങാടിയിലെ ജ്വല്ലറിയുടെ പൂട്ട്​ പൊളിച്ച് മോഷണം. മെയിൻ റോഡിലെ റെയിൻബൊ ജ്വല്ലറിയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പതിമൂന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു.ശനിയാഴ്​ച രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് പൂട്ടില്ലാതെ ഷട്ടർ കണ്ടത്.

വശങ്ങളിലെ പൂട്ടുകൾ നഷ്​ടപ്പെട്ട നിലയിലായിരുന്നു. സെൻറർ ലോക്കും തകർത്ത നിലയിലായിരുന്നു. മോഷണം നടന്നെന്ന സംശയത്തെ തുടർന്ന്​ ഉടമ പി.എം. ഹാരിസ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കവർച്ച നടന്ന ജ്വല്ലറിയും പരിസര പ്രദേശങ്ങളും കൊടുവള്ളി സി.ഐ ചന്ദ്രമോഹ​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ഡോഗ് സ്​ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപ സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച​ുവരുകയാണ്.

Show Full Article
TAGS:robbery narikkuni jwellery 
Next Story