പരിസ്ഥിതി ദിനാചരണം
text_fieldsഎളേറ്റിൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം മനോജ് റോഡരികിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സമീറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് അംഗം നെഷ്വ കാരാട്ട് സംസാരിച്ചു. അധ്യാപകരായ രമ്യ, സജിത, ഷംസുദ്ദീൻ, ഫവാസ് എന്നിവർ നേതൃത്വം നൽകി. അശ്വതി നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ നിർമാണം, വൃക്ഷത്തൈ കൈമാറ്റം ചെയ്യൽ, സ്പെഷൽ അസംബ്ലി, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, എല്ലാ കുട്ടികളും വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ എന്നിവ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

