Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബ്രിട്ടീഷ് ഇന്ത്യയുടെ...

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പ്​: നന്മണ്ട ഹജൂർ കച്ചേരി ഓർമയിലേക്ക്

text_fields
bookmark_border
ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പ്​: നന്മണ്ട ഹജൂർ കച്ചേരി ഓർമയിലേക്ക്
cancel
camera_alt

വില്ലേജ് ഓഫിസാക്കിയ കെട്ടിടത്തി​െൻറ താഴെ ഭാഗം പൊളിച്ച നിലയിൽ

നന്മണ്ട: ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പായ ഹജൂർ കച്ചേരി സമുച്ചയവും ഓർമയിലേക്ക്. സ്വാതന്ത്ര്യാനന്തരം വില്ലേജ് ഓഫിസാക്കിയ കെട്ടിടം പഴക്കത്താലുള്ള ജീർണത കണക്കിലെടുത്ത് പൊളിക്കുകയാണ്.

കോടതിയും വിചാരണയും ശിക്ഷയും കുതിരക്കുളമ്പടി ശബ്​ദവും.... പഴമക്കാർക്ക് പറയാനുള്ളത് ഹജൂർ കച്ചേരിയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന ചരിത്രമാണ്​. സിവിലും ക്രിമിനലുമായ കേസുകൾ വിചാരണ ചെയ്യുന്ന സ്​ഥലമായിരുന്നു ഇവിടെ.

ഇപ്പോൾ പൊളിച്ചുമാറ്റുന്ന കെട്ടിടത്തി െൻറ മുൻവാതിൽ കടന്നാൽ വരാന്തയും തെക്കുഭാഗത്ത് ശിക്ഷാമുറിയും ഉണ്ടായിരുന്നു. നാട്ടിലെ വക്കീലായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത്​ മാണിക്കോത്ത് നാരായണൻ കിടാവിനെയായിരുന്നു. കെട്ടിടത്തി െൻറ തെക്കു പടിഞ്ഞാറു ഭാഗത്തായിരുന്നു കുതിരപ്പന്തി.

ബാലുശ്ശേരിമുക്കിലെ ബംഗ്ലാവിൽനിന്ന്​ സായിപ്പെഴുന്നള്ളിയാൽ നന്മണ്ടയിലായിരുന്നു വിശ്രമകേന്ദ്രം. നന്മണ്ടയിലെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിന് പൊലീസ്​ ഉദ്യോഗസ്​ഥനായ വേട്ടരക്കണ്ടി ഉണ്ണിക്കിടാവിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. നാട്ടുകാർക്ക് കച്ചേരി എന്ന് കേൾക്കുമ്പോൾ കാലിടറുമായിരുന്നു.

അക്കാലത്ത് നന്മണ്ട അങ്ങാടിയിലെത്താൻ പലരും കുറുക്കുവഴികളെയായിരുന്നു ആശ്രയിച്ചിരുന്നത്. ബംഗ്ലാവിലെ വാച്ച്മാൻ (മസാൽചി) തൊടുവയിൽ അബ്​ദുവായിരുന്നു.

സായിപ്പെത്തിയാൽ കീഴരിയൂർ, ഉള്ള്യേരി, കോഴിക്കോട് പ്രദേശങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്തവർ നന്മണ്ടയിലും പരിസരങ്ങളിലും ഉണ്ടോ എന്ന് ആരായുമായിരുന്നു. പനോളിക്കണ്ടി അമ്മത്​കോയയുടെ നേതൃത്വത്തിലായിരുന്നു സമരങ്ങൾ അരങ്ങേറിയിരുന്നത്.

സമരത്തി െൻറ ഭാഗമായി നെൽകൃഷിക്ക്​ കരംകൊടുക്കാൻ ഉടമകൾ തയാറായില്ല. കരം കൊടുക്കാത്ത ഉടമകളുടെ വയലിൽ ഉദ്യോഗസ്​ഥർ ഇലകെട്ടിയ വടി നാട്ടി മുന്നറിയിപ്പ്​ കൊടുക്കുമായിരുന്നു. കരം അടച്ചാൽ വടിയിൽ കെട്ടിയ ഇല ഉദ്യോഗസ്​ഥർതന്നെ വന്ന്​ നീക്കംചെയ്യും.

മുന്നറിയിപ്പ് അവഗണിച്ച് നെല്ല്​ ​െകായ്തവരെ കച്ചേരിയിൽ വിളിച്ചുവരുത്തും. രാവിലെ തൊട്ട്​ വൈകുന്നേരം വരെയുള്ള ശിക്ഷ ഇവർക്ക് ഉണ്ടാകുമായിരുന്നു.

അമ്മത്​കോയയെ കൂടാതെ അയ്യപ്പൻകണ്ടി രാരിച്ചൻ, മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേര ചന്തു, വേട്ടക്കരക്കണ്ടി അപ്പുക്കിടാവ്, ആച്ചലത്ത് പെരയൻ, ചോമച്ചംകണ്ടി ഗോപാലൻ നായർ, വി.എം. കിടാവ് എന്നിവരായിരുന്നു സമരമുഖത്തെ പോരാളികൾ.

ഇന്ത്യ സ്വതന്ത്രമായശേഷം ചരിത്രാന്വേഷികൾക്ക് പ്രതീക്ഷ പകരുന്ന സൗധമായി ഇത്​ മാറി. ഈ കെട്ടിടം പൊളിച്ചുമാറ്റി തൊട്ടടുത്ത് നവീകരിച്ച കെട്ടിടമുയരുമ്പോൾ നന്മണ്ട ദേശത്തെ ഒരു ചരിത്രസ്​മാരകം ഓർമയാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanmindahajur kacheri
Next Story