അപകടഭീതി ഉയർത്തി നന്മണ്ട മൂലേംമാവ് ജങ്ഷൻ
text_fieldsഅപകടഭീതി ഉയർത്തുന്ന നന്മണ്ട മൂലേംമാവ് ജങ്ഷൻ
നന്മണ്ട: നന്മണ്ടയിലെ മൂലേംമാവ് ജങ്ഷൻ അപകടഭീതി ഉയർത്തുന്നു. നന്മണ്ട- നരിക്കുനി പാതയിലേക്ക് എഴുകുളം ഭാഗത്തുനിന്നുള്ള റോഡ് കൂടിച്ചേരുന്ന ഭാഗമാണ് അപകടസാധ്യത ഉയർത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ തലനാരിഴക്കാണ് വലിയ അപകടങ്ങൾ സംഭവിക്കാതെ രക്ഷപ്പെടുന്നത്. റോഡിൽ സീബ്രാലൈൻ ഇല്ലാത്തത് കാൽനടയാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. എഴുകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ റോഡിലേക്ക് കയറുന്നതും നരിക്കുനി റോഡിലൂടെയുള്ള വാഹനങ്ങൾ ഈ റോഡിലേക്ക് പ്രവേശിക്കുന്നതും ഏറെ പ്രയാസപ്പെട്ടാണ്.
പലപ്പോഴും ഇവിടെ ഇരുചക്രവാഹനങ്ങൾ തട്ടി ചെറിയ അപകടങ്ങൾ പതിവാകുന്ന സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികളും പറയുന്നു. തിരക്കുള്ള സമയത്ത് കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. മൂലേംമാവ് ജങ്ഷനിൽ റോഡരികിലായാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി കേന്ദ്രമുള്ളത്. ഇവിടെയെത്തുന്ന രോഗികൾ ഉൾപ്പെടെ ഈ റോഡിലെ ദുരിതം പേറുകയാണ്. റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും സീബ്രാലൈൻ വരക്കാനും അധികൃതർ ഉടൻ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

