Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightപാലോളി വായനശാല...

പാലോളി വായനശാല സാമൂഹിക വിരുദ്ധർ തകർത്തു; പു​സ്ത​ക​ങ്ങ​ൾ തോ​ട്ടി​ലെ​റി​ഞ്ഞു

text_fields
bookmark_border
പാലോളി വായനശാല സാമൂഹിക വിരുദ്ധർ തകർത്തു; പു​സ്ത​ക​ങ്ങ​ൾ തോ​ട്ടി​ലെ​റി​ഞ്ഞു
cancel
camera_alt

തോട്ടിൽ ഒഴുക്കിയ വായനശാലയിലെ പുസ്തകങ്ങൾ

ന​ടു​വ​ണ്ണൂ​ർ: പാ​ലോ​ളി​യി​ൽ വാ​യ​ന​ശാ​ല സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. പു​സ്ത​ക​ങ്ങ​ൾ വ​ലി​ച്ചു കീ​റി തോ​ട്ടി​ലെ​റി​ഞ്ഞു. കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ളി മു​ക്കി​ലെ അ​ലേ​ഖ ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ്​ വാ​യ​ന​ശാ​ല​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഒ​രു മാ​സം മു​മ്പ് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഠി​ന​ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് പാ​ലോ​ളി​യി​ൽ ഗ്ര​ന്ഥാ​ല​യം സ്ഥാ​പി​ച്ച​ത്. ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഇ​രു​ളി​െൻറ മ​റ​വി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വാ​യ​ന​ശാ​ല ത​ക​ർ​ത്ത​ത്. വാ​യ​ന​ശാ​ല​യു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

ഗ്ലാ​സ് മാ​ത്ര​മു​ള്ള ജ​ന​ൽ അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് അ​ക്ര​മി​ക​ൾ ഉ​ള്ളി​ൽ ക​യ​റി​യ​ത്. പു​സ്ത​കങ്ങ​ൾ വ​ലി​ച്ചു കീ​റി തൊ​ട്ട​ടു​ത്ത തോ​ട്ടി​ലും വാ​യ​ന​ശാ​ല​യി​ലും സ​മീ​പ​ത്തെ പ​റ​മ്പി​ലും കീ​റി​യെ​റി​ഞ്ഞു. 250ഓ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് ന​ശി​പ്പി​ച്ച​ത്. വാ​യ​ന​ശാ​ല​യി​ലെ ടെ​ലി​വി​ഷ​നും അ​ടി​ച്ചു​ത​ക​ർ​ത്തു. സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ളും കൂ​ട്ടാ​യ്മ സ്വ​ന്തം​നി​ല​ക്ക് വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.പേ​ജു​ക​ൾ വ​ലി​ച്ചു കീ​റി തോ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പു​സ്ത​ക​ങ്ങ​ൾ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്രം വാ​യി​ക്കാ​നെ​ത്തി​യ​വ​രാ​ണ് വാ​യ​ന​ശാ​ല അ​ടി​ച്ചു​ത​ക​ർ​ത്ത​ത് ക​ണ്ട​ത്. ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ഈ ​സം​ഭ​വം. ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​നി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. സു​രേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ഷൈ​ൻ, കെ.​കെ. സി​ജി​ത്ത്, ഷം​ന എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ്രതികൾക്കെതിരെ ശക്തമായ നടപടി –എം.എൽ.എ

ന​ടു​വ​ണ്ണൂ​ർ: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ളി മു​ക്കി​ൽ അ​ലേ​ഖ സാം​സ്​​കാ​രി​ക കേ​ന്ദ്രം ഇ​രു​ളി​െൻറ മ​റ​വി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത​തി​ൽ അ​ഡ്വ.​കെ.​എം. സ​ച്ചി​ൻ ദേ​വ് എം.​എ​ൽ.​എ പ്ര​തി​ഷേ​ധി​ച്ചു. അ​തി​ക്ര​മം കാ​ണി​ച്ച​വ​രെ ക​ണ്ടെ​ത്താ​നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം.​എ​ൽ.​എ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.


വ്യാ​പ​ക പ്ര​തി​ഷേ​ധം

ന​ടു​വ​ണ്ണൂ​ർ: പാ​ലോ​ളി അ​ലേ​ഖ ഗ്ര​ന്ഥാ​ല​യം അ​ടി​ച്ചു ത​ക​ർ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഡോ.​എ.​കെ അ​ബ്​​ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു.

പ്ര​തി​ക​ളെ എ​ത്ര​യും​പെ​ട്ടെ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​റും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ നി​സാ​ർ ചേ​ലേ​രി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വാ​യ​ന​ശാ​ല പ​രി​സ​ര​ത്തു​വെ​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ ചേ​ലേ​രി, ജ​മാ​ൽ പാ​ലോ​ളി, എ​ൻ.​കു​ട്ട്യാ​ലി, സ​മ​ദ് പൂ​ന​ത്ത് , കെ.​എം ഷാ​ജി, ബ​ഷീ​ർ പാ​ലോ​ളി, പി.​ജാ​സി​ർ , ഇ​ജാ​സ് പാ​ലോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demolishedPaloli Library
News Summary - The Paloli Library was demolished by anti-social elements
Next Story