കോട്ടൂർ ഫെസ്റ്റിന് കൂട്ടാലിടയിൽ വർണാഭമായ തുടക്കം
text_fieldsകോട്ടൂർ ഫെസ്റ്റ് കൂട്ടാലിടയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോട്ടൂർ ഫെസ്റ്റിന് കൂട്ടാലിടയിൽ വർണാഭമായ തുടക്കം. വിവിധ പരിപാടികളോടെ നടത്തുന്ന ഫെസ്റ്റ് 22ന് സമാപിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. കൂട്ടാലിട അങ്ങാടിയിൽ വർണാഭമായ ഘോഷയാത്രയും നടന്നു. ഡൈനാമിറ്റ് ഡിസ്പ്ലേ, ഗോത്ര നൃത്തമേള എന്നിവയും നടന്നു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ, കെ. ഷൈൻ, സിന്ധു, കെ.കെ. സിജിത്ത്, നഫീസ, കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
ഫെസ്റ്റിൽ കുടുംബശ്രീ കലാമേള, സ്കൂൾ ഫെസ്റ്റ്, സെമിനാറുകൾ, നാട്ടുണർവ്, മെഗാ മെഡിക്കൽ ക്യാമ്പ്, കമ്പവലി, ഗസൽ, ഭിന്നശേഷി കലാമേള, നാടകം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഇശൽ നിലാവ്, ആയോധന കല, കലാമണ്ഡലം അക്ഷയ മോഹനനും സംഘവും അവതരിപ്പിക്കുന്ന കേരളീയം, ജില്ലതല വടംവലി മത്സരം, രതീഷ് കാഞ്ഞങ്ങാട് നയിക്കുന്ന ഗാനമേള, 22ന് രാത്രി 8.30ന് കൊച്ചിൻ പാണ്ഡവാസ് അവതരിപ്പിക്കുന്ന ഫോക്ക് നൈറ്റ്, വ്യാപാരോത്സവം, എക്സിബിഷൻ കാർണിവൽ, ഭക്ഷ്യമേള, കുടുബശ്രീ വിപണന മേള, കന്നുകാലി പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.