Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNaduvannurchevron_rightനടുവണ്ണൂരിൽ...

നടുവണ്ണൂരിൽ ചെണ്ടുമല്ലിപ്പൂ കൃഷി ഒരുങ്ങുന്നു

text_fields
bookmark_border
Chendumalli Flower Cultivation
cancel
camera_alt

ചെണ്ട് മല്ലിപ്പൂ കൃഷി പാടത്ത് കർഷകൻ സിദ്ദീഖ്

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​രി​ൽ ചെ​ണ്ടു​മ​ല്ലി​പ്പൂ കൃ​ഷി ഒ​രു​ങ്ങു​ന്നു. ന​ടു​വ​ണ്ണൂ​ർ തെ​ക്ക​യി​ൽ താ​ഴ പാ​ട​ശേ​ഖ​ര​ത്ത് ജൈ​വ ക​ർ​ഷ​ക​നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി വ​ർ​ക്കി​ങ് ഗ്രൂ​പ്പം​ഗ​വും കൂ​ടി​യാ​യ വി.​കെ. സി​ദ്ദീ​ഖ് ആ​ണ് സ്വ​ന്തം പാ​ട​ത്ത് വി​പു​ല​മാ​യി പൂ​കൃ​ഷി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തെ ചെ​റു​പ​യ​ർ കൃ​ഷി ന​ട​ത്തി വി​ജ​യി​ച്ചി​രു​ന്നു. ജൈ​വ കൃ​ഷി രീ​തി സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്താ​നും ഇ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു. 2021 ൽ ​മി​ക​ച്ച ക​ർ​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്ത വി.​കെ. സി​ദ്ദീ​ഖ് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് കാ​ർ​ഷി​ക സ​മി​തി​യു​ടെ മാ​സ്റ്റ​ർ ക​ർ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. സ്പ​ർ​ശം കാ​ർ​ഷി​ക സം​ഘം പ്ര​സി​ഡ​ന്റ്, ക​ർ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഓ​ണ​ത്തി​ന് ന​ടു​വ​ണ്ണൂ​രി​ലും ചെ​ണ്ടു​മ​ല്ലി​പ്പാ​ടം പൂ​ക്കു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണ് കാ​ർ​ഷി​ക സ്നേ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChangaramkulamNaduvannur
News Summary - Chendumalli Flower Cultivation Is Getting Ready In Naduvannur
Next Story