മകളുടെ കല്യാണം മുടക്കിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവം: നാലുപേർക്കെതിരെ കേസ്
text_fieldsനാദാപുരം: മകളുടെ കല്യാണ ബന്ധം മുടക്കിയത് ചോദ്യം ചെയ്ത യുവാവിനെ അയൽവാസികൾ ചേർന്ന് മർദിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.
ചെറ്റക്കണ്ടിയിലെ നടുവിലക്കണ്ടി സഹദ് ബന്ധുക്കളായ ഹാരിസ്, ശിഹാബ്, അജ്മൽ എന്നിവർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേെസടുത്തത്. ചെറ്റക്കണ്ടിയിലെ കല്ലിൽ നാസറിെൻറ പരാതിയിലാണ് കേെസടുത്തത്. നാസറിനെ അയൽവാസികളായ നാലുപേരും ചേർന്ന് മർദിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ പെയിൻറിങ് തൊഴിലാളിയായ നാസർ (43) നാദാപുരം താലൂക്കാശുപത്രിയിൽ ചിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

