നോക്കുകൂലി തർക്കം: യുവാവിനും തൊഴിലാളിക്കും മർദനമെന്ന്
text_fieldsകൊയിലാണ്ടി: നോക്കുകൂലി കൊടുക്കാത്തതിന് ചുമട്ടുതൊഴിലാളികൾ മർദിച്ചതായി യുവാവും ഇദ്ദേഹം മർദിച്ചതായി നഗരസഭ ബസ്സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളി പരാതിപ്പെട്ടു. മർദനമേറ്റ ഏഴുകുടിക്കൽ തെക്കപുരയിൽ സനിൽകുമാറിനെ (38) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് സ്വകാര്യ ബസിൽ കൊടുത്തയച്ച സാധനത്തിന് സ്റ്റാൻഡിൽ വെച്ച് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടെന്നും പണം കോഴിക്കോട് കൊടുത്തു എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്നും സനിൽകുമാർ ആരോപിച്ചു. ഒടുവിൽ 30 രൂപ കൊടുത്തെങ്കിലും ആറോളം ചുമട്ടുതൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നുവെന്നും അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ, ചുമട്ടുതൊഴിലാളി ഔട്ട് പോസ്റ്റിന് സമീപം ജോലി ചെയ്യുകയായിരുന്ന തൊഴിലാളി എൻ.വി. സേതുമാധവനെ യുവാവ് തള്ളിവീഴ്ത്തി പരിക്കേൽപിച്ചതായി ചുമട്ടുതൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

