യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ
text_fieldsസുബീന
നാദാപുരം: അഞ്ചുമാസം മുമ്പ് പിഞ്ചുമക്കളെ കിണറ്റിലെറിഞ്ഞു കൊന്ന യുവതിയും ജീവനൊടുക്കി. വാണിമേൽ പാലത്തിനു സമീപം നരിപ്പറ്റ പാണ്ടിതറേമ്മൽ സൂപ്പിയുടെയും സീനത്തിന്റെയും മകൾ സുബീന മുംതാസാണ് (40) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സ്വന്തം വീട്ടിനകത്ത് സുബീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് അർധരാത്രിയാണ് ആവോലം സി.സി.യു.പി സ്കൂളിന് സമീപം ഭർതൃവീട്ടിൽവെച്ച് ഇവർ തന്റെ രണ്ടു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നത്.
കുട്ടികളെ എറിഞ്ഞ ശേഷം സുബീനയും കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിനു ശേഷം സ്വന്തം വീട്ടിലായിരുന്നു സുബീന താമസം. സുബീനയുടെ പിതാവ് വാണിമേൽ സ്വദേശി സൂപ്പി ഖത്തറിൽ പ്രവാസിയാണ്. ഏക സഹോദരൻ ശബ്നാസ് വർഷങ്ങൾക്കു മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. പേരോട് മഞ്ചാംപുറത്ത് റഫീഖാണ് സുബീനയുടെ ഭർത്താവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

