നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsനാദാപുരം: നാദാപുരം- തലശ്ശേരി സംസ്ഥാനപാതയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി അയനിക്കാട് വീട്ടിൽ നൂറുദ്ദീനെയാണ് (21) നാദാപുരം എസ്.ഐ എ.കെ. സജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നാലര കിലോ കഞ്ചാവ് ഇയാളിൽനിന്ന് കണ്ടെത്തി.
മലപ്പുറത്തുനിന്ന് നാദാപുരം മേഖലയിൽ വിൽപനക്കായി എത്തിച്ചതാണ് കഞ്ചാവ്. നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേറ്റുവെട്ടിയിൽ വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോൾ രണ്ട് പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. നാദാപുരത്ത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് പിടിയിലായതറിഞ്ഞ് കഞ്ചാവ് വാങ്ങാനെത്തിയ ആൾ മുങ്ങിയെന്നാണ് പൊലീസ് നൽകുന്ന സൂചന.

