തോക്കുമായി വീട്ടിൽ കയറി അക്രമം; പ്രതി റിമാൻഡിൽ
text_fieldsRepresentative Imgae
നാദാപുരം: പെരുവങ്കരയിൽ തോക്കുമായി വീട്ടിൽ കയറി അക്രമം നടത്തിയ പ്രതി റിമാൻഡിൽ. തോക്ക് സഹിതം ചെറുമോത്ത് സ്വദേശി കോട്ടാളൻറവിടെ ബഷീറിനെയാണ് (45) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ പെരുവങ്കര ചീരാമ്പത്ത് വീട്ടിൽ എത്തിയ പ്രതി വീട്ടിലുള്ള സ്ത്രീകളെ അടക്കം കൈത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അഫ്സൽ, സഹോദരൻ അസ്ലം എന്നിവരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരുവങ്കരയിലെ ആർ.ആർ.ടി അംഗമായ അഫ്സൽ കണ്ടെയ്ൻമെൻറ് മേഖലയിൽപെട്ട പ്രദേശത്തുള്ള ബഷീറിെൻറ സഹോദരൻ ഉസ്മാനെ ഇവരുടെ വീടിനു സമീപം കണ്ടതിനെ തുടർന്ന് ചോദ്യംചെയ്യുകയും ഇതിെൻറ പേരിൽ വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബഷീർ തോക്കുമായി ഇവരുടെ വീട്ടിൽ എത്തിയത്.
ബഹളം കേട്ട് എത്തിയ നാട്ടുകാർ തടഞ്ഞുവെക്കുകയും സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അഫ്സലിെൻറ പരാതിയിലാണ് നാദാപുരം പൊലീസ് കേസെടുത്തത്. ബഷീറിെൻറ കൈവശമുള്ളത് എയർഗൺ ആണെന്ന് പറയുന്നുണ്ടെങ്കിലും പരിശോധനക്ക് ശേഷമേ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് വിശദീകരണം.

