Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവി​ല​ങ്ങാ​ട്-കു​ഞ്ഞോം...

വി​ല​ങ്ങാ​ട്-കു​ഞ്ഞോം പാ​ത എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും?

text_fields
bookmark_border
വി​ല​ങ്ങാ​ട്-കു​ഞ്ഞോം പാ​ത എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും?
cancel

​നാ​ദാ​പു​രം: വ​യ​നാ​ടി​നെ​യും കോ​ഴി​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ വി​ല​ങ്ങാ​ട് - കു​ഞ്ഞോം വ​ന​പാ​ത 'ചു​ര​മി​ല്ലാ ബ​ദ​ൽ മാ​ർ​ഗ്ഗം' എ​ന്ന നി​ല​യി​ൽ വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യാ​കു​ന്നു. പ​ഴ​ശ്ശി​രാ​ജ​യു​ടെ ഒ​ളി​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഗോ​ത്ര​വ​ർ​ഗ്ഗ​ക്കാ​രു​ടെ ധീ​ര​സ്മ​ര​ണ​ക​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ച ഈ ​കാ​ട്ടു​പാ​ത, വ​നം​വ​കു​പ്പി​ന്റെ ക​ർ​ശ​ന നി​രോ​ധ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​വ​ർ​മ്മ പ​ഴ​ശ്ശി​രാ​ജ​യും അ​ദ്ദേ​ഹ​ത്തി​ന്റെ സൈ​ന്യ​വും വ​ട​ക്കേ മ​ല​ബാ​റി​ൽ നി​ന്നും വ​യ​നാ​ട​ൻ കാ​ടു​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്ര​ധാ​ന ഒ​ളി​പ്പോ​രാ​ട്ട പാ​ത​യാ​ണി​ത്. പ​ഴ​ശ്ശി​രാ​ജാ​വ് ഒ​റ്റി​ക്കൊ​ടു​ക്ക​പ്പെ​ട്ട 'ഒ​റ്റു​പാ​റ'​യും ഈ ​വ​ഴി​യോ​ര​ത്താ​ണ്. ​താ​മ​ര​ശ്ശേ​രി, കു​റ്റ്യാ​ടി ചു​ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന് മു​ൻ​പ് കോ​ഴി​ക്കോ​ട്, നാ​ദാ​പു​രം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ൾ കു​ടി​യേ​റ്റ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും വ്യാ​പാ​ര​ത്തി​നാ​യും വ​യ​നാ​ട്ടി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്തി​രു​ന്ന​ത് ഈ ​വ​ഴി​യേ ആ​യി​രു​ന്നു.

​പ​ഴ​ശ്ശി​രാ​ജ​യു​ടെ പ​ത​ന​ത്തി​നു​ശേ​ഷം വ​യ​നാ​ട​ൻ കാ​ടു​ക​ൾ ബ്രി​ട്ടീ​ഷു​കാ​രു​ടെ അ​ധീ​ന​ത​യി​ലാ​യ​തോ​ടെ​യാ​ണ് ഈ ​വ​ന​പാ​ത​യു​ടെ സ്വ​ഭാ​വം മാ​റു​ന്ന​ത്. കാ​ട്ടി​ലെ വി​ല​പി​ടി​പ്പു​ള്ള ഈ​ട്ടി, തേ​ക്ക് തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തു​ന്ന​തി​നാ​യി ബ്രി​ട്ടീ​ഷു​കാ​ർ നി​ർcf​ച്ച 'കൂ​പ്പ് റോ​ഡാ​യി' ഈ ​വ​ഴി മാ​റ്റി. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും വ​നം​വ​കു​പ്പി​ന്റെ മ​രം​വെ​ട്ട് ക​രാ​റു​കാ​ർ​ക്കാ​യി ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ഈ ​കൂ​പ്പ് റോ​ഡ് നി​ല​നി​ന്നി​രു​ന്നു. ​1977-ൽ ​കെ. കു​ഞ്ഞ​മ്പു വ​നം​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​പാ​ത​യെ ഒ​രു ഔ​ദ്യോ​ഗി​ക ബ​ദ​ൽ റോ​ഡാ​ക്കി മാ​റ്റാ​നു​ള്ള പ്രാ​ഥ​മി​ക നീ​ക്ക​ങ്ങ​ൾ ന​ട​ന്ന​ത്. എ​ന്നാ​ൽ, 1980-ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ വ​ന​സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ താ​ളം​തെ​റ്റി.

എ​ട്ട് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​പാ​ത​യി​ൽ 2.67 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് വ​ന​ഭൂ​മി​യു​ള്ള​ത്. താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ഈ '​ചു​ര​മി​ല്ലാ പാ​ത' തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും, വ​ന​നി​യ​മ​ങ്ങ​ളു​ടെ ത​ട​സ്സം ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ ത​ന്നെ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, അ​നു​മ​തി​യി​ല്ലാ​തെ വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വ​നം​വ​കു​പ്പ് ഇ​പ്പോ​ഴും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.​

ഇ​തി​നി​ട​യി​ലാ​ണ് ചു​ര​മി​ല്ലാ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​കീ​യ സ​മി​തി​ക​ൾ വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ നാ​ദാ​പു​ര​ത്ത് ന​ട​ക്കു​ന്ന സ​ർ​വ്വ​ക​ക്ഷി കൂ​ട്ടാ​യ്മ​യി​ലൂ​ടെ ചു​ര​മി​ല്ലാ പാ​ത​ക്കു​ള്ള പോ​രാ​ട്ടം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaRoad constructionVilangad
News Summary - വി​ല​ങ്ങാ​ട്-കു​ഞ്ഞോം പാ​ത എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും?
Next Story