മയക്കുമരുന്നുമായി വട്ടോളി സ്വദേശി അറസ്റ്റിൽ
text_fieldsനാദാപുരം: കുറ്റ്യാടി-നാദാപുരം മേഖലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ. വട്ടോളി മാണോളി വീട്ടിൽ വിഷ്ണു ദിനേശാണ് (25) പിടിയിലായത്.
നാദാപുരം എക്സൈസ് കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചൊവ്വാഴ്ച രാത്രി 7.45ന് വട്ടോളി ശിവക്ഷേത്രത്തിനു സമീപമുള്ള ഷെഡിൽവെച്ച് മാരക മയക്കുമരുന്നായ 0.3 ഗ്രാം എം.ഡി.എം.എയുമായി വിഷ്ണു ദിനേശ് പിടിയിലായത്. എൻ.ഡി.പി.എസ് നിയമപ്രകാരം വിഷ്ണുവിെൻറ അറസ്റ്റ് രേഖപ്പെടുത്തി.
കൈവശമുള്ള മയക്കുമരുന്നിെൻറ അളവ് കുറവായതിനാൽ നിയമാനുസരണം ജാമ്യം നൽകി. നാദാപുരം എക്സൈസ് ഇൻസ്പെക്ടർ വിനോജ് വി.എയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. അനിരുദ്ധ്, അനൂപ് മയങ്ങിയിൽ, കെ. സിനീഷ്, രാഹുൽ ആക്കിലേരി, എം. അരുൺ, ഡ്രൈവർ പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

