Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightയു.​ഡി.​എ​ഫ് ബൂ​ത്ത്​...

യു.​ഡി.​എ​ഫ് ബൂ​ത്ത്​ ഏജന്‍റിന്‍റെ സൂപ്പർമാർക്കറ്റിന്​ തീയിട്ടു

text_fields
bookmark_border
fire
cancel
camera_alt

ഇ​രി​ങ്ങ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ അഗ്​നിക്കിരയായ ഇ.​കെ മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്

നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ എ​ട​ക്കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് തീ​യി​ട്ടു. മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നും നാ​ദാ​പു​രം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​പ്ര​വീ​ൺ കു​മാ​റി​‍െൻറ ഒ​ന്നാം ബൂ​ത്തി​ലെ ഏ​ജ​ൻ​റു​മാ​യി​രു​ന്ന എ​ട​ക്കു​ടി ഇ.​കെ. അ​ബൂ​ബ​ക്ക​റി​‍െൻറ ഫാ​മി​ലി മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ അ​ജ്ഞാ​ത​ർ തീ​യി​ട്ട​ത്. ര​ണ്ട​ര മാ​സം മു​മ്പാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മു​ൻ​വ​ശ​ത്തെ ഇ​രു​മ്പ് ഗ്രി​ൽ​സി​നു​ള്ളി​ലൂ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു. പു​റ​ത്തെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ച ഫ്രീ​സ​ർ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​‍െൻറ ചു​വ​രി​നും കേ​ടു​പാ​ട്​ പ​റ്റി.

സ​മീ​പ​വാ​സി​ക​ൾ ബ​ഹ​ളം ​െവ​ച്ച​തി​നെ തു​ട​ർ​ന്നു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ വ്യാ​പ​ക നാ​ശം ഒ​ഴി​വാ​യി. എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം ഉ​ണ്ടാ​യ​താ​യി അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. വൈ​കീ​ട്ട് ഏ​​േ​ഴാ​ടെ തൊ​ട്ട​ടു​ത്ത പെ​രി​ങ്ങ​ത്തൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​‍െൻറ വി​ലാ​പ​യാ​ത്ര ക​ഴി​ഞ്ഞു തി​രി​ച്ചു​വ​രു​ന്ന​വ​ർ സി.​പി.​എം ഓ​ഫി​സി​നും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ വ്യാ​പ​ക അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തി​‍െൻറ തു​ട​ർ​ച്ച​യാ​ണ് തീ​വെ​പ്പ് എ​ന്നാ​ണ് ക​രു​തു​ന്ന​ത്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​ഹ്മ​ദ് പു​ന്ന​ക്ക​ൽ, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, ബം​ഗ്ല​ത്ത് മു​ഹ​മ്മ​ദ്, മോ​ഹ​ന​ൻ പാ​റ​ക്ക​ട​വ്, യു.​പി. മൂ​സ, ആ​ർ.​ടി. ഉ​സ്മാ​ൻ, യൂ​ത്ത് ലീ​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് കാ​ന്ത​പു​രം എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firenadapuram
News Summary - UDF booth agent's supermarket set on fire
Next Story