തൂണേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും മോഷണംപോയി
text_fieldsതൂണേരിയിൽ മോഷണം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡ്
പരിശോധന നടത്തുന്നു
നാദാപുരം: തൂണേരി വേറ്റുമ്മലിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5000 രൂപയും മോഷ്ടിച്ചു. പ്രവാസി കാട്ടിൽ യൂസുഫിെൻറ വീട്ടിലാണ് മോഷണം. യൂസുഫിെൻറ ഭാര്യ സഫിയയും മകെൻറ ഭാര്യയും ഞായറാഴ്ച വൈകീട്ട് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിെൻറ ഗ്രിൽസ് പൊളിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി.
തുടർന്നുള്ള പരിശോധനയിലാണ് മുൻഭാഗത്തെ വാതിൽ കുത്തിത്തുറക്കുകയും അകത്തെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും നഷ്ടപ്പെട്ടതും കണ്ടത്. രണ്ട് മുറികളിലെ അലമാരയിൽനിന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ ബാഗിൽ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. ഇതോടൊപ്പം നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു.
നാദാപുരം എസ്.ഐ പി.എം. സുനിൽ കുമാർ, എസ്.ഐ വി.വി. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വീടിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വസ്ത്രം കണ്ടെത്തി. ബാലുശ്ശേരിയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ബോണി വീട്ടിൽ നിന്ന് മണം പിടിച്ച് സമീപത്തെ വർക് ഷോപ്പിനടുത്ത് നിന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തു നിന്ന് വിരലടയാളം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

