അന്ന് എസ്.െഎ; ഇന്ന് സ്ഥാനാർഥി
text_fieldsഎം.പി. ബാലൻ
നാദാപുരം: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽനിന്ന് ജനവിധി തേടുന്നത് റിട്ട. എസ്.ഐ പെരുവങ്കരയിലെ എം.പി ബാലനാണ് എസ്.ഐ യൂനിഫോം അഴിച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്.
നാലാം വാർഡിൽ യു.ഡി.എഫിെൻറ സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരിക്കുന്നത്. 2018 ജൂലൈ 31ന് എടച്ചേരി സ്റ്റേഷനിൽനിന്നാണ് എസ്.ഐ ആയി റിട്ടയർ ചെയ്തത്. 1987ൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആയിരിക്കെയാണ് പൊലീസിൽ സെലക്ഷൻ ലഭിച്ചത്. രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് പൊലീസ് സേനയുടെ ഭാഗമായി.
36 വർഷത്തെ സേവനത്തിനുശേഷം വീണ്ടും രാഷ്ട്രീയക്കാരെൻറ വേഷമണിയുകയാണ്. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് വളയം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗിക സ്ഥാനാർഥിയെ അട്ടിമറിച്ച് വിജയം കൊയ്തത് ഏറെ ചർച്ചയായിരുന്നു. വി.പി. കുഞ്ഞിരാമനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

