സി.െഎയെയും പൊലീസുകാരനെയും യുവാക്കൾ കൈയേറ്റം ചെയ്തു
text_fieldsനാദാപുരം : അപകടവിവരം അന്വേഷിക്കാൻ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയ സി.ഐയെയും പൊലീസുകാരനെയും യുവാക്കൾ കൈയേറ്റം ചെയ്തു. എടച്ചേരി സി.ഐ ജോഷി ജോസിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയുമാണ് ൈകയേറ്റം ചെയ്തത്. സംഭവത്തിൽ ഇരിങ്ങണ്ണൂർ സ്വദേശി അർജുൻ, അശ്വന്ത് എന്നിവരെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. എടച്ചേരിയിൽ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയ യുവാക്കളെ പിന്തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു പൊലീസ്. ആശുപത്രിയിൽ നിന്നും ഇവരോട് കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് യുവാവ് പൊലീസിനെ ആക്രമിക്കുകയും ഷർട്ടിലെ നെയിംേപ്ലറ്റ് വലിച്ചു നശിപ്പിക്കുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

