Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയ്യഴി പുഴയിൽ ജലനിരപ്പ്‌ ഉയർന്നു; മലയോരം ജാഗ്രതയിൽ

text_fields
bookmark_border
പലയിടങ്ങളിലെയും വീട്ടുപറമ്പിലെ മരങ്ങൾ കടപുഴകി
മയ്യഴി പുഴയിൽ ജലനിരപ്പ്‌ ഉയർന്നു; മലയോരം ജാഗ്രതയിൽ
cancel
camera_alt

വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ ബ​ണ്ട് നി​റ​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കു​ന്നു

Listen to this Article

നാദാപുരം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മയ്യഴി പുഴയിൽ ജലനിരപ്പ് ഉയർന്നു. വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജാഗ്രത പാലിക്കുകയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ നാട്ടുകാർ സജ്ജരായിരിക്കുകയാണ്. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി തുടങ്ങി.

1.4 കോടി രൂപ ചെലവിൽ നവീകരണം പൂർത്തീകരിച്ചതിനാൽ പുഴയിൽ ആഴം വർധിച്ചിട്ടുണ്ട്. നാദാപുരം മേഖലയിലെ മലയോര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കല്ലാച്ചി, ഇരിങ്ങണ്ണൂർ ടൗണുകളിലെ സംസ്ഥാന പാതയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചേലക്കാട്, പാറയിൽ പുളിക്കൂൽ തോട്ടിലും, വേങ്ങോളി, കളിയാംവെള്ളി, മാഹി കനാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പലയിടങ്ങളിലെയും വീട്ടുപറമ്പിലെ മരങ്ങൾ കടപുഴകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The water level in Mayyazhi River has risen; Hillside on alert
Next Story