Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവിലങ്ങാട്...

വിലങ്ങാട് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

text_fields
bookmark_border
വിലങ്ങാട് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
cancel


നാ​ദാ​പു​രം: വി​ല​ങ്ങാ​ട് പാ​നോ​ത്ത് കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം പു​ള്ളി​പ്പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന വ​ലി​യ പാ​നോ​ത്ത് കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം ചെ​ളി​യി​ൽ പ​തി​ഞ്ഞ വ​ലി​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടതോ​ടെ​യാ​ണ് പു​ലി​യാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ൾ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

കാ​ൽ​പാ​ടു​ക​ളു​ടെ ഫോ​ട്ടോ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​മാ​സം മു​മ്പ് ഇ​വി​ടെ ആ​ന​ക്കു​ഴി പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​ര​ൻ പു​ലി​യെ ക​ണ്ട​താ​യി വാ​ർ​ത്ത പ​ര​ന്നി​രു​ന്നു.വി​ല​ങ്ങാ​ട് മ​ല​യി​ൽ ഒ​രു ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി നാ​ശം വ​രു​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​നോം ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​വും സ്ഥി​രീ​ക​രി​ച്ച​ത്. നാ​ട്ടു​കാ​രി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopardVilangad
News Summary - The presence of leopard has been confirmed
Next Story