Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഓൺലൈൻ ക്ലാസുകളിൽ...

ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റക്കാ​ർ സജീവം; പൊറുതിമുട്ടി അധ്യാപകരും വിദ്യാർഥികളും

text_fields
bookmark_border
ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റക്കാ​ർ സജീവം; പൊറുതിമുട്ടി അധ്യാപകരും വിദ്യാർഥികളും
cancel

നാ​ദാ​പു​രം: അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന സം​ഘം സ​ജീ​വ​മാ​യ​താ​യി പ​രാ​തി. കോ​വി​ഡി​നെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​ഠ​നം ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്. ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോ​മു​ക​ളാ​യ ഗൂ​ഗി​ൾ മീ​റ്റ്, സൂം ​തു​ട​ങ്ങി​യ വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക സം​ഘം നു​ഴ​ഞ്ഞു​ക​യ​റി ക്ലാ​സു​ക​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​യി ക്ലാ​സി​ലേ​ക്ക് എ​ത്തു​ന്ന സം​ഘം അ​ശ്ലീ​ല വി​ഡി​യോ​ക​ൾ, നൃ​ത്ത​ങ്ങ​ൾ, ക​മ​ൻ​റു​ക​ൾ തു​ട​ങ്ങി​യ​വ കാ​ണി​ക്കു​ന്നു. ഇ​തേ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം കു​ട്ടി​ക​ളും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ അ​ധ്യാ​പ​ക​ർ അ​പ​മാ​നി​ത​രാ​വു​ക​യും ചെ​യ്യു​ന്നു. ക്ലാ​സ് ന​ട​ത്തി​പ്പി​നാ​യി ഡി​ജി​റ്റ​ൽ ദാ​താ​ക്ക​ൾ ന​ൽ​കു​ന്ന പ്ര​ത്യേ​ക കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക. ഇ​വ​യു​ടെ കൈ​മാ​റ്റ​ത്തി​നി​ട​യി​ൽ വ​രു​ന്ന ചോ​ർ​ച്ച​യാ​ണ് സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ലെ പാ​നൂ​രി​ന​ടു​ത്തു​ള്ള ചോ​താ​വൂ​ർ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലി​ങ്കു​ക​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ഹാ​ക്കി​ങ്​ ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​റ​ക്ക​ൽ, ഡ്രാ​ക്കു​ള തു​ട​ങ്ങി​യ വി​വി​ധ ഗ്രൂ​പ്പു​ക​ൾ ഹാ​ക്കി​ങ്ങി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൈ​ബ​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
TAGS:online classes
News Summary - Teachers and students are actively struggling with intruders in online classes
Next Story