സൂപ്പർ മാർക്കറ്റ് തീവെപ്പ്: പ്രതികൾ പിടിയിൽ
text_fieldsനാദാപുരം: ഇരിങ്ങണ്ണൂർ സൂപ്പർ മാർക്കറ്റ് തീവെപ്പ് കേസ് വഴിത്തിരിവിൽ. രാഷ്ട്രീയ സംഘർഷത്തിെൻറ മറവിൽ തീവെപ്പ് നടത്തിയത് കഞ്ചാവ് കേസിലെ പ്രതിയും കൂട്ടുകാരനും. യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിെൻറ സംസ്കാരച്ചടങ്ങ് കഴിഞ്ഞതിന് ശേഷം പെരിങ്ങത്തൂർ മേഖലയിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതിെൻറ മറവിലാണ് രണ്ടുപേർ ചേർന്ന് സൂപ്പർ മാർക്കറ്റിന് തീയിടുകയും പാർട്ടി പതാകകളും ബോർഡുകളും നശിപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ കച്ചേരിയിലെ പുതുക്കൽ താഴക്കുനി ഷൈജുവിനെ (37) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. സഹായി കായിപ്പനച്ചിയിലെ തച്ചോളിക്കുനി അഷ്റഫ് പൊലീസ് കസ്റ്റഡിയിലാണ്.
ഇരുവരും പള്ളൂരിൽനിന്ന് മദ്യപിച്ച് വീട്ടിലേക്ക് വരുന്ന വഴിയിൽ പെരിങ്ങത്തൂർ മുതൽ ഇരിങ്ങണ്ണൂർ വരെയുള്ള വിവിധ പാർട്ടികളുടെ കൊടികളും ബോർഡുകളും നശിപ്പിച്ചു. പുലർച്ച ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിൽ എത്തി സൂപ്പർ മാർക്കറ്റിനും തീയിട്ടു. തിരിച്ചുപോകുന്നതിനിടെ കായിപ്പനിച്ചി ചെറുകുളത്തുവെച്ച് കൊടിമരം തകർക്കാൻ ഒരുങ്ങി. ഇതിനിെട പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനം കണ്ട് ശ്രമം പരാജയപ്പെട്ടപ്പോൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് രാത്രിതന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഇരുവരും നിരവധി കളവ് കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ച ഒന്നോടെയാണ് ഇരിങ്ങണ്ണൂർ എടക്കുടി അബൂബക്കറിെൻറ ഫാമിലി സൂപ്പർ മാർക്കറ്റിന് തീയിട്ടത്. യു.ഡി.എഫ് ബൂത്ത് ഏജൻറായതിനാൽ സി.പി.എം രാഷ്ട്രീയ വൈരാഗ്യംവെച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ സ്ഥലത്ത് പ്രതിഷേധ സമരം നടത്തിയിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് സി.പി.എം നേതാക്കൾ പ്രസ്താവനയിറക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

