കാടുവെട്ടുന്നതിനിടെ സ്റ്റീൽ കെണ്ടയ്നറുകൾ കണ്ടെത്തി
text_fieldsമുടവന്തേരിയിൽ കണ്ടെത്തിയ സ്റ്റീൽ കെണ്ടയ്നറുകൾ
നാദാപുരം: ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. തൂണേരിക്കടുത്ത് മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മൂസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. ഉച്ച ഒന്നരയോടെയാണ് സംഭവം. പറമ്പിലെ കാട് വെട്ടുന്നതിനിടയിൽ ഇവ ശ്രദ്ധയിൽപെട്ട തൊഴിലാളികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മരത്തിൻചുവട്ടിലെ പൊത്തിൽ സിമന്റ് ചാക്കിൽ കെട്ടിയ നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. നാദാപുരം സി.ഐ ഐ.വി. ഫായിസ് അലി, എസ്.ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.

