സ്കൂൾ വിദ്യാർഥിനികൾക്ക് പീഡനം; പശ്ചിമ ബംഗാൾ സ്വദേശിക്ക് ഏഴുവർഷം കഠിനതടവും 30000 രൂപ പിഴയും
text_fieldsഅഹ്സാൻ
കാദിരി
നാദാപുരം: ആറും പതിനൊന്നും വയസ്സുള്ള വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അന്തർ സംസ്ഥാന തൊഴിലാളിക്ക് ഏഴു വർഷം കഠിനതടവും 30000 രൂപ പിഴയും. കുറ്റ്യാടി അടുക്കത്ത് വാടകക്കെട്ടിടത്തിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഉത്തർദിനാജ്പുർ ജില്ലയിലെ അഹ്സാൻ
കാദിരിയെയാണ് (26) നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. അടുക്കത്തെ ഹലീമ സൂപ്പർ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ താമസിച്ചു വരുകയായിരുന്ന പ്രതി സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് പെൺകുട്ടികളെയും കൈയേറ്റം ചെയ്തു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കുറ്റ്യാടി പൊലീസ് ചാർജ് ചെയ്ത കേസിലാണ് വിധി. 2022 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.

