Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ ബസ് കിണറിന് മുകളിലേക്ക് പാഞ്ഞുകയറി; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
സ്കൂൾ ബസ് കിണറിന് മുകളിലേക്ക് പാഞ്ഞുകയറി; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി
cancel
Listen to this Article

നാദാപുരം: സ്കൂൾ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറി. വിദ്യാർഥികളെ ഇറക്കി മടങ്ങുന്നതിനിടയിൽ വട്ടോളിയിലെ ഹൈടെക് പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിൽ തകർത്ത് വീട്ടുപറമ്പിലേക്ക് പാഞ്ഞു കയറുകയും കിണറിന് മുകളിൽ ചെന്ന് നിൽക്കുകയുമായിരുന്നു. തലനാരിഴക്ക് വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

പുളിയാവ്‌-കല്ലുമ്മൽ റോഡിൽ പറമ്പത്ത് പീടികയിൽ അസ്കറിന്റെ വീട്ടിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നിറയെ വെള്ളമുള്ള കിണറ്റിന്റെ ആൾമറയുടെ മുകളിലാണ് ബസ് തങ്ങിനിന്നത്. ഡ്രൈവർ മാത്രമാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School bus get Rushed up on the well
Next Story