Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightകല്ലാച്ചി സ​ൈപ്ലകോ...

കല്ലാച്ചി സ​ൈപ്ലകോ സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം; ലോക്കർ തുറക്കാനുള്ള ശ്രമം നടന്നില്ല

text_fields
bookmark_border
kallachi supplyco super market
cancel
camera_alt

കല്ലാച്ചി സിവിൽ സ​ൈപ്ലസ്​ സൂപ്പർമാർക്കറ്റിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു

നാ​ദാ​പു​രം: ക​ല്ലാ​ച്ചി മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ സ​ൈ​പ്ല​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണ​ശ്ര​മം. ലോ​ക്ക​ർ തു​റ​ക്കാ​നു​ള്ള മോ​ഷ്​​ടാ​ക്ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​യി. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​‍െൻറ പി​റ​കു​വ​ശ​ത്തെ ഷ​ട്ട​റും ഗ്ലാ​സും ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്.

ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ലോ​ക്ക​റി​‍െൻറ വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മോ​ഷ്​​ടാ​ക്ക​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​ച്ചു​പോ​യ​താ​ണെ​ന്ന് ക​രു​തു​ന്ന​ത്. പ​ണം സൂ​ക്ഷി​ച്ച ലോ​ക്ക​ർ ക​ട​ക്കു​ള്ളി​ൽ മ​റി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ക​മ്പി​പ്പാ​ര ലോ​ക്ക​റി​‍െൻറ വാ​തി​ലി​ൽ കു​രു​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​തോ​ടെ ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ ശ്രീ​ജേ​ഷി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി മാ​നേ​ജ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ലോ​ക്ക​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​തോ​ടെ പ​ണം ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ കെ. ​ര​ഞ്​​ജി​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOrobbery attempt
News Summary - robbery Attempt at Kallachi supplyco supermarket
Next Story