കമിതാക്കളുടെ ബന്ധുക്കൾ കോടതി വളപ്പിൽ ഏറ്റുമുട്ടി
text_fieldsനാദാപുരം: കല്ലാച്ചിയിലെ നാദാപുരം ഫ്ലസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിൽ കമിതാക്കളുടെ ബന്ധുക്കൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെയാണ് കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പതിയാരക്കര സ്വദേശിയായ യുവാവും പുറമേരി പഞ്ചായത്തിലെ എളയടം സ്വദേശിയായ പെൺകുട്ടിയും അഭിഭാഷകനൊപ്പം കോടതിയിൽ ഹാജരായതിന് പിറകെയാണ് ഏറ്റുമുട്ടൽ.
ഇരുവരും പ്രണത്തിലായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതിന് പിറകെയാണ് ഇവർ കോടതിയിലെത്തിയത്. യുവാവിനൊപ്പം രണ്ട് കാറുകളിലായി ബന്ധുക്കളും സുഹൃത്തുക്കളുമായ ചെറുപ്പക്കാരും കോടതിക്ക് സമീപം എത്തിയിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കോടതി വളപ്പിൽ സംഘടിച്ചിരുന്നു. പന്ത്രണ്ട് മണിയോടെ ഇവർ തമ്മിൽ റോഡിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് മർദനത്തിൽ പരിക്കേറ്റു.ഒരു മണിക്കൂറോളം കോടതി പരിസരം സംഘർഷഭരിതമായി.
നാദാപുരം കൺട്രോൾ റൂം സി.ഐ രഞ്ജിത്ത്,എസ്.ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കോടതി വളപ്പിൽ നിന്നും സമീപത്തെ റോഡിൽ നിന്നും ഒഴിവാക്കിയാണ് സംഘർഷം അവസാനിപ്പിച്ചത്. പെൺകുട്ടിയെ യുവാവിനൊപ്പം വിടാൻ കോടതി ഉത്തരവായി. പൊലീസ് അകമ്പടിയിൽ ഇവരെ യാത്രയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

