Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightറഫ്രിജറേറ്റർ...

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി

text_fields
bookmark_border
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി
cancel
Listen to this Article

നാ​ദാ​പു​രം: റ​ഫ്രി​ജ​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. അ​മ്മ​യും മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റ​ഫ്രി​ജ​റേ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി​വാ​തു​ക്ക​ൽ ച​ങ്ങ​രോ​ത്ത് മു​ക്കി​ലെ വെ​ളു​ത്ത പ​റ​മ്പ​ത്ത് സു​രേ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 1.30ഓ​ടെ അ​പ​ക​ടം ന​ട​ന്ന​ത്.

അ​ടു​ക്ക​ള​യി​ലെ റ​ഫ്രി​ജ​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന​ക​ത്ത് തീ​പ​ട​രു​ക​യും ഇ​ല​ക്ട്രോ​ണി​ക്സ്- ഇ​ല​ക്ട്രി​ക്ക​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. സു​രേ​ന്ദ്ര​ൻ വി​ദേ​ശ​ത്താ​ണു​ള്ള​ത്. ശ​ബ്ദം​കേ​ട്ട് സു​രേ​ന്ദ്ര​ന്റെ ഭാ​ര്യ സു​നി​ത​യും ര​ണ്ട് മ​ക്ക​ളും വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തീ​യും പു​ക​യും മ​റ്റ് മു​റി​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​തി​നാ​ൽ വീ​ട്ടി​ന് അ​ക​ത്ത് ക​യ​റാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​ക്കാ​ർ ഏ​റെ പ​ണി​പ്പെ​ട്ട് തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ള​യം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refrigeratornadapuramrefrigerator exploded
Next Story