പമ്പിങ് ജലം റോഡിൽ പാഴാകുന്നു; മാസങ്ങളായി നടപടിയില്ല
text_fieldsനാദാപുരം മൊയിലോത്ത് പൈപ്പ് പൊട്ടി മാസങ്ങളായി തുടരുന്ന ജലച്ചോർച്ച
നാദാപുരം: ട്രീറ്റ്മെന്റ് പ്ലാൻറിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം മുഴുവൻ റോഡിൽ പാഴാകുന്നു. വേനൽക്കാലത്ത് ആരംഭിച്ച ജലച്ചോർച്ച പരിഹരിക്കാതെ ജലവകുപ്പ്. നാദാപുരം മൊയിലോത്തുമുക്കിലും 20 മീറ്റർ അകലെ സംസ്ഥാന പാതയിൽ വടകര റോഡിലുമാണ് വെള്ളം പൈപ്പ് പൊട്ടി പാഴാകുന്നത്.
മാസങ്ങളായി തുടരുന്ന ജലച്ചോർച്ച കാരണം ഇവിടെയുള്ള റോഡ് തകർച്ചാഭീഷണിയിലാണ്. വിഷ്ണുമംഗലം പുഴയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം പുറമേരി ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചശേഷമാണ് വടകരയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ജലവകുപ്പിന് നിരവധി പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല.

