Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightകു​റി​പ്പി​ലെ...

കു​റി​പ്പി​ലെ പി​ശ​ക്:നാദാപുരം ആശുപത്രിയിൽ ഗുളികമാ​റി ന​ൽ​കി​യെന്ന് പ​രാ​തി

text_fields
bookmark_border
കു​റി​പ്പി​ലെ പി​ശ​ക്:നാദാപുരം ആശുപത്രിയിൽ   ഗുളികമാ​റി ന​ൽ​കി​യെന്ന് പ​രാ​തി
cancel

നാ​ദാ​പു​രം: ഗ​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്ക് ഗു​ളി​ക മാ​റി ന​ൽ​കി​യ​താ​യി പ​രാ​തി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ രോ​ഗി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ട​വ​ന്തേ​രി സ്വ​ദേ​ശി പാ​ലൊ​ള്ള​ത്തി​ൽ ച​ന്ദ്ര​നാ​ണ് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ച​ന്ദ്ര​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ച​ന്ദ്ര​ന് ഉ​റ​ക്ക​ഗു​ളി​ക എ​ഴു​തി ന​ൽ​കു​ക​യും ഇ​തേ തു​ട​ർ​ന്ന് ച​ന്ദ്ര​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. പ​രാ​തി​ക്കാ​ര​നാ​യ ച​ന്ദ്ര​ന്‍റെ സ​മീ​പ​ത്തെ ബെ​ഡി​ൽ ച​ന്ദ്ര​ൻ എ​ന്ന പേ​രു​ള്ള മ​റ്റൊ​രു രോ​ഗി​യും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ന​ൽ​കേ​ണ്ട ഗു​ളി​ക മു​ട​വ​ന്തേ​രി സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​നാ​ണ് ന​ൽ​കി​യ​ത്.

ഇ​തേ​ക്കു​റി​ച്ച് മ​ക്ക​ൾ ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും മ​റു​പ​ടി​യൊ​ന്നും ന​ൽ​കി​യി​ല്ല.​സം​ഭ​വം ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ ആ​ശു​പ​ത്രി രേ​ഖ തി​രു​ത്തി​യ​താ​യും സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​ക്ക് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalnadapuram
News Summary - Prescription Error: Complaint That Wrong Medicine Was Given at Nadapuram Hospital
Next Story