Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഈയ്യങ്കോട് സംഘർഷം:...

ഈയ്യങ്കോട് സംഘർഷം: പൊലീസുകാരന് പരിക്ക്, വീടിനുനേരെ പടക്കമേറ്​

text_fields
bookmark_border
ഈയ്യങ്കോട് സംഘർഷം: പൊലീസുകാരന് പരിക്ക്, വീടിനുനേരെ പടക്കമേറ്​
cancel
camera_alt

പരിക്കേറ്റ പൊലീസുകാരൻ

നാദാ​പു​രം: ഈ​യ്യ​ങ്കോ​ട് വീ​ടി​നു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞു പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം. ക​ല്ലേ​റി​ൽ പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്. എം.​എ​സ്.​പി പൊ​ലീ​സ് ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി ശ്രീ​ഹ​രി​ക്കാ​ണ്​ (24) പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്​​ച രാ​ത്രി 9.45നാ​ണ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ ഈ​യ്യ​ങ്കോ​ട് മീ​ത്ത​ലെ ക​ക്ക​ട്ടി​ൽ അ​നി​ലി​െൻറ വീ​ടി​നു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ബി. ​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും വാ​ക്കേ​റ്റ​മു​ണ്ടാ​യി. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​കാ​ർ കൂ​ടി​നി​ന്ന​വ​രെ വി​ര​ട്ടി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ല്ലേ​റു​ണ്ടാ​യി. എ​ട്ടോ​ളം പൊ​ലീ​സു​കാ​രാ​യി​രു​ന്നു ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്.

പി​ന്നീ​ട് കൂ​ടു​ത​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ ക​ല്ലേ​റ് രൂ​ക്ഷ​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് എം.​എ​സ്.​പി. പൊ​ലീ​സു​കാ​ര​ന് ക​ല്ലേ​റി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​രെ നാ​ദാ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റു​ ചെ​യ്തു.

ഈ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഭൂ​മി​വാ​തു​ക്ക​ൽ രാ​ജീ​വ​ൻ (49), നാ​ട്ട​ക്ക​രാം​വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (40), വ​ട​ക്ക​യി​ൽ അ​യ്യൂ​ബ്(46) ക​ട​വ​ത്ത് ക​ണ്ടി ഇ​സ്മാ​യി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വീ​ടി​നു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​നി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്.​ഡി.​പി.​ഐ ഇൗ​യ്യ​ങ്കോ​ട് ബ്രാ​ഞ്ച് ട്ര​ഷ​റ​ർ സ​ലീം പൊ​യി​ലി​െൻറ വീ​ടി​നു​നേ​രെ​യും സ്ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapurampolice attackedBJP
News Summary - police officer attacked in nadapuram
Next Story