Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഫോൺനമ്പർ ശ്രീകലയുടേത്;...

ഫോൺനമ്പർ ശ്രീകലയുടേത്; വാക്സിൻ എടുത്തത് പക്രു

text_fields
bookmark_border
covid vaccine
cancel

നാ​ദാ​പു​രം: ഫോ​ണി​ൽ വ​ന്ന മെ​സേ​ജ് ക​ണ്ട​പ്പോ​ൾ ക​ല്ലാ​ച്ചി ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി​നി​യും പു​ളി​യാ​വ് നാ​ഷ​ന​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യു​മാ​യ ശ്രീ​ക​ല ഞെ​ട്ടി. ത​ൻെ​റ ഫോ​ൺ ന​മ്പ​റി​ൽ പ​ക്രു എ​ന്ന​യാ​ൾ ഒ​ന്നാം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത സ​ന്ദേ​ശ​മാ​ണ് ശ്രീ​ക​ല​ക്ക് ല​ഭി​ച്ച​ത്.

കു​ത്തി​വെ​പ്പി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സ​ന്ദ​ർ​ശി​ക്കേ​ണ്ട പോ​ർ​ട്ട​ലി െൻ​റ മേ​ൽ​വി​ലാ​സ​വും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.08 നാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്. എ​ന്നാ​ൽ, ശ്രീ​ക​ല ഇ​തു​വ​രെ കോ​വി​ഡ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യോ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഫോ​ൺ ന​മ്പ​ർ തെ​റ്റി​യാ​ലും ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ല​ഭി​ക്കേ​ണ്ട ഒ.​ടി.​പി എ​ങ്ങ​നെ ഇ​വ​ർ​ക്ക് ല​ഭ്യ​മാ​യി എ​ന്ന ചോ​ദ്യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. നാ​ദാ​പു​രം പ്ര​സ് ക്ല​ബ് െസ​ക്ര​ട്ട​റി സി. ​രാ​ഗേ​ഷി​ൻെ​റ ഭാ​ര്യ​യാ​ണ് ശ്രീ​ക​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramcovid vaccine
News Summary - pakru vaccinated by using sreekala's mobile number
Next Story