അന്ത്യാഞ്ജലിയും ഓൺലൈനിൽ
text_fieldsനാദാപുരം: കഴിഞ്ഞ ദിവസം നിര്യാതനായ സി.പി.ഐ നേതാവ് വളയത്തെ ടി. കുമാരന് ജനപ്രതിനിധികളും സർവകക്ഷി രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരം അർപ്പിച്ചത് ഓൺലൈനിലൂടെ. കോവിഡ് സാഹചര്യത്തിലാണ് ടി. കുമാരന് വളയം എ.കെ ജങ്ഷൻ നവധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓൺലൈനിലൂടെ ബാഷ്പാഞ്ജലി അർപ്പിച്ചത്.
ഇരുന്നൂറോളം പേർ അംഗമായ ക്ലബ് വാട്സ്ആപ് ഗ്രൂപ്പിൽ തത്സമയമാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്. ബിനോയ് വിശ്വം എം.പി, ഇ.കെ. വിജയൻ എം. എൽ.എ, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി, വാർഡ് മെംബർ പി.കെ. ശങ്കരൻ, സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രവീഷ് വളയം, മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി ടി.എം.വി. ഹമീദ്, കണ്ണൂർ ഫോറസ്റ്റ് ഡിവിഷൻ എ.ഐ.ടി.യു.സി സെക്രട്ടറി സഹദേവൻ, സി. ചന്ദ്രൻ, ടി.കെ. രാജീവൻ, കെ.കെ. അശ്വന്ത് എന്നിവർ സംസാരിച്ചു. കെ.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
എ.കെ. ശരത്ത് സ്വാഗതവും ടി.കെ. ലിനേഷ് നന്ദിയും പറഞ്ഞു.

