Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightതൊഴിലാളി ക്ഷാമം;...

തൊഴിലാളി ക്ഷാമം; കതിരണിഞ്ഞ പാടത്ത് കൊയ്ത്തരിവാളുമായി യുവാക്കൾ

text_fields
bookmark_border
തൊഴിലാളി ക്ഷാമം; കതിരണിഞ്ഞ പാടത്ത് കൊയ്ത്തരിവാളുമായി യുവാക്കൾ
cancel
camera_alt

എടച്ചേരി പഞ്ചായത്തിലെ കച്ചേരി എൽ.പി സ്കൂളിന് സമീപത്തെ വയലിൽ കൊയ്ത്തിനിറങ്ങിയ യുവാക്കൾ

നാ​ദാ​പു​രം: ക​തി​ര​ണി​ഞ്ഞ പാ​ട​ത്ത് തൊ​ഴി​ലാ​ളി ക്ഷാ​മം കൊ​യ്ത്ത​രി​വാ​ളു​മാ​യി യു​വാ​ക്ക​ൾ. നെ​ൽ​പാ​ട​ത്ത് തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് യു​വാ​ക്ക​ളു​ടെ സം​ഘം കൊ​യ്ത്തി​നി​റ​ങ്ങി​യ​ത്.

എ​ട​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​യ​ലി​ലാ​ണ് യു​വാ​ക്ക​ൾ കൊ​യ്ത്തി​നി​റ​ങ്ങി​യ​ത്. കൊ​യ്ത്ത് ന​ട​ത്തി​വ​രു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ലേ​ക്ക് മാ​റു​ക​യും ഇ​ത​ര​സം​സ്​​ഥാ​ന​ക്കാ​ർ നാ​ടു​വി​ടു​ക​യും ചെ​യ്ത​തോ​ടെ ക​തി​രി​ട്ട വ​യ​ലു​ക​ളി​ൽ കൊ​യ്യാ​ൻ ആ​ളെ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ കൊ​യ്ത്തി​നി​റ​ങ്ങി​യ​ത്.

കൊ​യ്യാ​നും മെ​തി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ പാ​ട​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. പ്ര​ദേ​ശ​ത്തെ ഏ​ഴ​ു യു​വാ​ക്ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ പാ​ട​ത്ത് കൊ​യ്ത്തി​നി​റ​ങ്ങി​യ​ത്.

കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ​യി​ൽ കൊ​യ്യാ​റാ​യ നെ​ല്ലും വി​ത​ച്ച പാ​ട​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഇ.​എം. കി​ര​ൺ​ലാ​ൽ, എം. ​രാ​ഹു​ൽ, നി​ധി​ൻ​രാ​ജ്, അ​ഭി​നാ​ഷ്, അ​നൂ​പ് എ​ന്നി​വ​രാ​ണ് കൊ​യ്ത്തി​നി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy cultivationnadapuramLabour Shortage
News Summary - Labour shortage; Young men get into paddy cultivation
Next Story