ജമാഅത്തെ ഇസ്ലാമി നേതാക്കൾ വിലങ്ങാട് സന്ദർശിച്ചു
text_fieldsജമാഅത്തെ ഇസ്ലാമി സംഘം വിലങ്ങാട് സന്ദർശനം നടത്തുന്നു
നാദാപുരം: വിലങ്ങാട് മലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ ജമാഅത്തെ ഇസ് ലാമി പ്രതിനിധി സംഘം സന്ദർശിച്ചു. ഉരുൾ പൊട്ടലുണ്ടായ മഞ്ഞച്ചീളി, പാനോം മേഖലകളിൽ സന്ദർശനം നടത്തിയ ശേഷം സംഘം ഉരുൾ പൊട്ടലിൽ മരിച്ച മാത്യു മാഷിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ അനുശോചനമറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുമായി ജമാഅത്ത് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഉരുൾപൊട്ടലിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ താമസയോഗ്യമാക്കുന്നതിനും കുടുംബങ്ങളെ പുനരവധിസപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ശ്രമങ്ങൾക്ക് ജമാഅത്തിന്റെ പൂർണ സഹായം സംഘം വാഗ്ദാനം ചെയ്തു.
സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ. മുഹമ്മദ് നജീബ്, ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, ജില്ല പി.ആർ സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ, ജില്ല സമിതി അംഗം സി. അബ്ദുസ്സമദ്, ഏരിയ സമിതി പ്രസിഡന്റ് കെ. ഖാസിം, അംഗങ്ങളായ ആർ.കെ. ഹമീദ്, എം.എ. വാണിമേൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

