ഇർഷാദിൻെറ മെഷീനിൽ ചെരിപ്പ് ധരിച്ച് കവുങ്ങിൽ കയറാം
text_fieldsഇർഷാദ് നിർമിച്ച മെഷീനിൽ കവുങ്ങിൽ കയറുന്നു
നാദാപുരം: കവുങ്ങിൽ കയറാൻ ഇന്ന് നിരവധി യന്ത്രങ്ങളുണ്ടെങ്കിലും ഇർഷാദിെൻറ മെഷിനിൽ ചെരിപ്പ് ധരിച്ച് നടന്നുകയറാം. എടച്ചേരി സ്വദേശി പുതിയെടുത്ത് ഇർഷാദ് ആണ് കവുങ്ങിൽ കയറാൻ നൂതന യന്ത്രം നിർമിച്ചത്. മുക്കാൽ ഇഞ്ച് ജി.ഐ പൈപ്പും ഒരു ജോടി ചെരിപ്പുമാണ് യന്ത്രം നിർമിക്കാൻ ഉപയോഗിച്ചത്.
സി ആകൃതിയിൽ വളച്ച പൈപ്പിൽ കവുങ്ങിൽനിന്ന് തെന്നി പോവാതിരിക്കാൻ പല്ലുകൾ സ്ഥാപിച്ച് ചെരിപ്പ് ഘടിപ്പിച്ചാണ് കയറുന്നത്. സാങ്കേതിക പഠനം നടത്തിയിട്ടില്ലാത്ത ഇർഷാദ് പത്താം തരം വരെയേ പഠിച്ചിട്ടുള്ളൂ. ലോക്ഡൗണിൽ ജോലിയില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ആശയം മനസ്സിലുദിച്ചത്. 650 രൂപക്ക് മെഷീൻ നിർമിച്ച് നൽകുമെന്ന് ഇർഷാദ് പറയുന്നു. ഉപയോഗിച്ച ചെരുപ്പുകൾ ഘടിപ്പിച്ചാൽ വില പിന്നെയും താഴോട്ടു വരും.
കുറച്ചുകൂടി രൂപ മാറ്റം വരുത്തിയാൽ തെങ്ങിലും മെഷീൻ ഫലപ്രദമാണ്. നരിക്കുന്ന് യു.പി സ്കൂൾ ബസ് ഡ്രൈവറായിരുന്ന ഇർഷാദ് എടേച്ചരിയിൽ ഓട്ടോ ഡ്രൈവറായി ജീവിതം മുന്നോട്ട് നീക്കുകയാണ്. പരേതനായ ഉസ്മാെൻറയും ബിയ്യാത്തൂട്ടിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

