Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഅനധികൃത പാർക്കിങ്ങും...

അനധികൃത പാർക്കിങ്ങും ഓട്ടോ സ്റ്റാൻഡും; ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
അനധികൃത പാർക്കിങ്ങും ഓട്ടോ സ്റ്റാൻഡും; ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
cancel
camera_alt

ക​ല്ലാ​ച്ചി-​വാ​ണി​യൂ​ർ റോ​ഡ് ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

നാദാപുരം: മൂന്ന് മീറ്റർ റോഡിൽ ഒരു ഭാഗത്ത് ഓട്ടോറിക്ഷയും മറുഭാഗത്ത് അനധികൃത പാർക്കിങ്ങും. നട്ടം തിരിഞ്ഞ് യാത്രക്കാർ. തിരക്കേറിയ കല്ലാച്ചി-വാണിയൂർ റോഡിലാണ് അനധികൃത പാർക്കിങ്ങ് കാരണം ഗതാഗതകുരുക്ക് രൂക്ഷമായത്.കല്ലാച്ചി ടൗണിൽ നിന്നും കുമ്മങ്കോട് റോഡിലേക്കുള്ള പ്രവേശന കവാടത്തിലാണ് അനധികൃത പാർക്കിങ്ങ്. മെയിൻ റോഡിൽ തൊട്ടടുത്ത് തന്നെ നാദാപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പാണ്. നേരെ മുന്നിൽ പെട്രോൾ പമ്പും.

ഇവിടെയുള്ള വാഹനങ്ങളൊക്കെ മറികടന്ന് വാണിയൂർ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ ഇരുചക്രവാഹനം ഉൾപ്പെടെ ഉപയോഗിക്കുന്ന യാത്രക്കാർ നേരിടുന്ന സാഹസം ചെറുതല്ല. ഇരുവശത്തും നിർത്തിയിടുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം മെയിൻ റോഡിലേക്ക് കടക്കാൻ. നേരത്തേ ഒരു ഓട്ടോ മാത്രം നിർത്താനുള്ള സമ്മതമാണ് ട്രാഫിക് പൊലിസ് നൽകിയിരുന്നത്. ഇന്നിപ്പോൾ ഇവിടം ഓട്ടോയുടെ നീണ്ട നിര തന്നെയാണ്. ഇതിന് യൂനിയൻ പിന്തുണ കൂടി ലഭിക്കുന്നതോടെ ആർക്കും ചോദ്യം ചെയ്യാനാകാത്ത സ്ഥിതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficIllegal Parkingtraffic congestionnadapuramLatest News
News Summary - Illegal parking and auto stands; commuters stuck in traffic jams
Next Story