വീടുകയറി ആക്രമണം; പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsനാദാപുരം: മുടവന്തേരിയിൽ വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. മുടവന്തേരി പണിയോട്ടുമ്മൽ അസ്‌കർ, മുടവന്തേരി അബ്ദുല്ല എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 27ന് ഉച്ചക്കാണ് അസ്കറിെൻറ വീട്ടിൽ കയറി അക്രമം നടത്തിയത്.
ആക്രമണത്തിൽ അസ്കറിെൻറ ഭാര്യ ഉൾെപ്പടെ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തോടനുബന്ധിച്ച് 29 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അബ്ദുല്ലയുടെ പരാതിയിൽ വീട്ടിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ 40ഓളം പേരെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു.
മുടവന്തേരിയിൽ യുവതിയും യുവാവും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ് വീടിനുനേരെ ആക്രമണം നടന്നത്. യുവതിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രണയത്തിലാണെന്നും വീട്ടുകാർ വിവാഹം നടത്തിത്തരാത്തതിനാൽ കാമുകെൻറ കൂടെ പോയതാണെന്നും യുവതി പറഞ്ഞു.
ഇതിെൻറ പേരിൽ ക്വട്ടേഷൻ സംഘത്തെ വിട്ട് വധിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിക്കിടയിലാണ് യുവതി ഉണ്ടെന്ന ധാരണയിൽ വീട്ടിൽ കയറി അക്രമം നടത്തിയത്. പ്രതികളെ തേടി പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

