കനാൽ പരിസരത്ത് മാലിന്യം തള്ളി; 2500 രൂപ പിഴ
text_fieldsനാദാപുരം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിക്ക് പഞ്ചായത്ത് പിഴ ചുമത്തി. കല്ലാച്ചിയിലെ സ്വകാര്യ സ്ഥാപന ഉടമ മജീദിനെതിരെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ഇയാൾക്ക് 2500 രൂപ പിഴ ചുമത്തി. കുമ്മങ്കോട് ഹെൽത്ത് സെന്റർ പരിസരത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാർ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പധികൃതർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയയാളെ തിരിച്ചറിഞ്ഞത്.
മാലിന്യത്തിൽനിന്ന് കിട്ടിയ സ്ഥാപനത്തിന്റെ ബിൽ ഉടമയെ തിരിച്ചറിയാൻ സഹായിക്കുകയായിരുന്നു.
പിഴ പഞ്ചായത്തിൽ അടച്ചു. ഫീൽഡ് പരിശോധനയിൽ താലൂക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. കുഞ്ഞുമുഹമ്മദ്, നഴ്സ് കെ. ഷൈമ, ആശാവർക്കർ പി. ഉഷ എന്നിവർ നേതൃത്വം നൽകി.

