നാദാപുരം താലൂക്ക് ആശുപത്രിയിൽ അഞ്ചുപേർ മണിക്കൂറുകളോളം ലിഫ്റ്റിൽ കുടുങ്ങി
text_fieldsനാദാപുരം: താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയ അഞ്ചു പേർ ലിഫ്റ്റിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുതുതായി പ്രവർത്തനം ആരംഭിച്ച ഒ.പി ബ്ലോക്കിൽ സ്ഥാപിച്ച ലിഫ്റ്റ് തകരാറിലായതോടെയാണ് ഇവർ ലിഫ്റ്റിനുള്ളിൽ പെട്ടത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പുരുഷ വാർഡിൽനിന്നു പുറത്തേക്കു വരുകയായിരുന്നു ഇവർ. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ ലിഫ്റ്റിെൻറ ഭാഗങ്ങൾ അഴിച്ചുമാറ്റിയാണ് ഇവരെ രക്ഷിച്ചത്. സ്വന്തമായി ജനറേറ്റർ സംവിധാനം ഇവിടെയില്ല. ഇതേ തുടർന്ന് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാൽ വാടകക്കെടുത്ത ജനറേറ്റർ ഉപയോഗിച്ചാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കാറ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

