Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഗോ​ത്ര​മേ​ഖ​ല​യി​ല്‍...

ഗോ​ത്ര​മേ​ഖ​ല​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം; ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം -വ​നി​ത ക​മീ​ഷ​ന്‍

text_fields
bookmark_border
ഗോ​ത്ര​മേ​ഖ​ല​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം; ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യം -വ​നി​ത ക​മീ​ഷ​ന്‍
cancel
camera_alt

ജി​ല്ല​ത​ല പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി, ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍, വി.​ആ​ര്‍. മ​ഹി​ളാ​മ​ണി, അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ എ​ന്നി​വ​ര്‍ക്കൊ​പ്പം വാ​ണി​മേ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗോ​ത്ര മേ​ഖ​ല​യി​ലെ വീ​ട് സ​ന്ദ​ര്‍ശി​ക്കു​ന്നു

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത്ര​മേ​ഖ​ല നി​വാ​സി​ക​ളു​ടെ ഇ​ട​യി​ല്‍ മ​ദ്യ​പാ​ന​ശീ​ല​വും പു​ക​യി​ല ഉ​പ​യോ​ഗ​വും കു​റ​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു. ജി​ല്ല​ത​ല പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി വ​നി​ത ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍, വി.​ആ​ര്‍. മ​ഹി​ളാ​മ​ണി, അ​ഡ്വ. പി. ​കു​ഞ്ഞാ​യി​ഷ എ​ന്നി​വ​ര്‍ക്കൊ​പ്പം വാ​ണി​മേ​ലി​ലെ വാ​ളാം​തോ​ട്, അ​ടു​പ്പി​ല്‍, മാ​ടാ​ഞ്ചേ​രി കോ​ള​നി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ത്ര​വ​ര്‍ഗ​ക്കാ​ര്‍ അ​ധി​വ​സി​ക്കു​ന്ന മേ​ഖ​ല എ​ന്ന നി​ല​യി​ലാ​ണ് ഈ ​കോ​ള​നി​ക​ള്‍ വ​നി​ത ക​മീ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ച​ത്. 263 ഗോ​ത്ര​വ​ര്‍ഗ കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. കി​ട​പ്പു​രോ​ഗി​ക​ളാ​യ സ്ത്രീ​ക​ളു​ടെ വീ​ടു​ക​ള്‍ ക​മീ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു. കി​ട​പ്പു രോ​ഗി​ക​ള്‍ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം.

ര​ണ്ടു ഗോ​ത്ര വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. എ​സ്.​എ​സ്.​എ​ല്‍.​സി ക​ഴി​ഞ്ഞാ​ല്‍ ഊ​രു​ക​ളി​ലെ കു​ട്ടി​ക​ള്‍ പ​ഠ​നം നി​ര്‍ത്തു​ന്നു. ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്, പ്ര​ത്യേ​ക ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം എ​ന്നി​വ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്റെ പ്ര​യോ​ജ​നം വാ​ണി​മേ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യ​മാ​ണ്. ​

പ​ല വ​കു​പ്പു​ക​ളും ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ഏ​കോ​പ​നം സാ​ധ്യ​മാ​യാ​ല്‍ ഗോ​ത്ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടും. ഇ​തി​ന് ആ​വ​ശ്യ​മാ​യ ശി​പാ​ര്‍ശ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കു​മെ​ന്നും ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

തൂ​ണേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. വ​ന​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ര​ജീ​ന്ദ്ര​ന്‍ ക​പ്പ​ള്ളി, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ഇ​ന്ദി​ര, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു പു​തി​യോ​ട്ടി​ല്‍, ബ്ലോ​ക്ക് മെം​ബ​ര്‍മാ​രാ​യ അം​ബു​ജ, എ. ​ഡാ​നി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ. ​ച​ന്ദ്ര​ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജാ​ന്‍സി കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ല്‍, പി. ​ശാ​ര​ദ, റി​സ​ര്‍ച് ഓ​ഫി​സ​ര്‍ എ.​ആ​ര്‍. അ​ര്‍ച്ച​ന, സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​പി. വാ​സു എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugWomen CommissionTribesAwarenessKozhikode News
News Summary - Drug-Tribes-Awareness-Women-Commission
Next Story