Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightതർക്കങ്ങൾക്ക് പരിഹാരം;...

തർക്കങ്ങൾക്ക് പരിഹാരം; ടൗൺ വികസന പ്രവർത്തനം പുനരാരംഭിച്ചു

text_fields
bookmark_border
തർക്കങ്ങൾക്ക് പരിഹാരം; ടൗൺ വികസന പ്രവർത്തനം പുനരാരംഭിച്ചു
cancel
camera_alt

ക​ല്ലാ​ച്ചി​യി​ൽ നി​ർ​ത്തി​വെ​ച്ച നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ

നാദാപുരം: നിലച്ചുപോയ കല്ലാച്ചി ടൗൺ വികസനത്തിന്റെ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് നിന്നും ആവശ്യമായ സ്ഥലം എടുത്തില്ലെന്ന് ആരോപണവുമായി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് നിർമ്മാണം മുടങ്ങിയത്. ഇതോടെ പഞ്ചായത്ത് ഭരണാധികാരികളും മറ്റും കെട്ടിട ഉടമകളുമായി ചർച്ച നടത്തുകയും പ്രശ്ന പരിഹാരത്തിൽ എത്തുകയുമായിരുന്നു.

കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽനിന്നും ഒരടിയോളം മുറിച്ചുമാറ്റി. കെട്ടിടത്തിന് തകരാറ് സംഭവിക്കാതിരിക്കാൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.

നഷ്ടപരിഹാരം വാങ്ങാതെ കെട്ടിട ഉടമകൾ നിർമാണ പ്രവർത്തനവുമായി സഹകരിച്ചാണ് ടൗണിലെ വികസന പ്രവർത്തനം നടക്കുന്നത്. എന്നാൽ ചില കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ആ സ്ഥലങ്ങൾ പൂർണമായും ഒഴിച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് സ്ഥലം വിട്ടുനൽകിയിട്ടും ഒരു കെട്ടിടത്തിനെതിരെ പ്രതിഷേധവും നിർമാണ പ്രവർത്തനം തടയലും അരങ്ങേറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PWD worksDevelopment work
News Summary - Disputes resolved; Town development work resumed
Next Story