നാദാപുരത്ത് ഡെങ്കിപ്പനി പടരുന്നു
text_fieldsനാദാപുരം: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധ പ്രവർത്തനം ശക്തമായി നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു.
രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. രണ്ടാഴ്ചക്കിടയിൽ കുട്ടികളും സ്ത്രികളും ഉൾപ്പെടെ പത്തു പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ആരോഗ്യ വകുപ്പ് ഒരു തവണ മൂന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച വീടുകൾക്ക് സമീപം ഫോഗിങ് നടത്തിയിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ സമീപ വാർഡിൽ ബുധനാഴ്ച മാത്രം മൂന്നു പേരാണ് നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

