Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightമക്കളെ ഉപേക്ഷിച്ച് ...

മക്കളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി; യുവതിയും കാമുകനും അറസ്​റ്റില്‍

text_fields
bookmark_border
മക്കളെ ഉപേക്ഷിച്ച്  ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി; യുവതിയും കാമുകനും അറസ്​റ്റില്‍
cancel

നാദാപുരം: രണ്ട് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്​റ്റിൽ. കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയുമാണ് വളയം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

വാണിമേല്‍ സ്വദേശിനിയായ 29 കാരിയെയും വളയം സ്വദേശി 26കാരനായ ഓട്ടോ ഡ്രൈവറെയുമാണ് അറസ്​റ്റുചെയ്തത്.

അഞ്ചുദിവസം മുമ്പ് യുവതിയെ കാണാനില്ലെന്ന സഹോദര​െൻറ പരാതിയെ തുടര്‍ന്ന് വളയം പൊലീസ് കേസെടുക്കുകയായിരുന്നു.

കാമുകന്‍ വീട്ടിലെത്തി വിളിച്ചിറക്കിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ പൊലീസ് ജുവനൈല്‍ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.

വളയം പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതികളെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadapuramElopeCouples arrested
Next Story